റിയാദ്​: കോവിഡ്​ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക്​ ആശ്വാസം പകര്‍ന്ന്​ സൗദി അറേബ്യയില്‍ രോഗമുക്തരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. തി-ങ്കളാഴ്​ച 3026 പേര്‍ ​സുഖം
പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 28748 ആയി. എന്നാല്‍ പുതുതായി 2593 പേര്‍ക്ക്​ കൂടി കോവിഡ്​ പോസിറ്റീവായി. ഇതടക്കം ആശുപത്രികളില്‍
ചികിത്സയില്‍ കഴിയുന്നവര്‍ ആകെ​ 28277 പേരാണ്​. സുഖം പ്രാപിച്ചവരുടെ എണ്ണത്തേക്കാള്‍ കുറവാണിത്​ എന്നത്​ ആശ്വാസത്തിന്​ വക നല്‍കുന്നതാണ്​.

രാജ്യത്ത്​ ഇതുവരെ വൈറസ്​ ബാധിച്ചവരുടെ എണ്ണം 57345 ആയി. ചികിത്സയിലുള്ളവരില്‍ 237 പേരാണ്​ ഗുരുതരാവസ്ഥയില്‍. ബാക്കിയുള്ളവരുടെ ആരോഗ്യനില പുരോഗതിയിലാണ്​​.
തിങ്കളാഴ്​ച എട്ട്​ വിദേശികള്‍ കൂടി മരിച്ചിട്ടുണ്ട്​. ആകെ മരണസംഖ്യ 320 ആയി. മക്ക (4), ജിദ്ദ (1), മദീന (1), ദമ്മാം​ (1), ബുറൈദ​ (1) എന്നിവിടങ്ങളിലാണ്​ മരണം. സ്​ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയിലെ രോഗവ്യാപനം കൂടുകയാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുതിയ രോഗികളില്‍ 25 ശതമാനം​ സ്​ത്രീകളും 11 ശതമാനം കുട്ടികളുമാണ്​​. യുവാക്കള്‍ മൂന്ന്​ ശതമാനമാണ്​. രോഗബാധിതരില്‍ സൗദി പൗരന്മാരുടെ എണ്ണം 44 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്​. ബാക്കി 56 ശതമാനം വിവിധ വിദേശരാജ്യക്കാരാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 15549 കോവിഡ്​ ടെസ്​റ്റുകളാണ്​ നടത്തിയത്​. ഇതുവരെ 601954 ടെസ്​റ്റുകള്‍ നടന്നു.

രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ്​ സര്‍വേ ഒരു മാസം പൂര്‍ത്തിയാക്കി. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമി​​െന്‍റ പരിശോധനയ്​ക്ക്​ പുറമെ ആളുകളെ ഫോണ്‍ ചെയ്​ത്​ വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു. നാലുപേര്‍ കൂടി മരിച്ചതോടെ മക്കയില്‍ 134 ഉം ഒരോരുത്തര്‍ മരിച്ച്‌​ ജിദ്ദയില്‍ 95 ഉം മദീനയില്‍ 42ഉം ദമ്മാമില്‍ ആറും ബുറൈദയില്‍ മൂന്നുമായി മരണസംഖ്യ. കോവിഡ്​ ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 137 ആയി.

പുതിയ രോഗികള്‍: റിയാദ്​ 642, മക്ക 510, ജിദ്ദ 305, മദീന 245, ദമ്മാം 174, ഹുഫൂഫ്​ 147, ഖോബാര്‍ 133, ഖത്വീഫ്​ 71, ത്വാഇഫ്​ 64, ദറഇയ 44, ദഹ്​റാന്‍ 34, ജുബൈല്‍ 33, ഹാസം അല്‍ജലാമീദ്​ 23, ബുറൈദ 18, അല്‍സഹന്‍ 18, യാംബു 16, അബ്​ഖൈഖ്​ 10, തബൂക്ക്​ 9, ശറൂറ 9, അല്‍ഖര്‍ജ്​ 9, ദുബ 8, ഹാഇല്‍ 8, മന്‍ഫ അല്‍ഹു​ൈദദ 7, ഹഫര്‍ അല്‍ബാത്വിന്‍ 6,
അല്‍ജഫര്‍ 4, ജദീദ അറാര്‍ 4, മഹദ്​ അല്‍ദഹബ്​ 3, ഖുലൈസ്​ 3, അല്‍റയീന്‍ 3, റൂമ 3, ഖമീസ്​ മുശൈത്​ 2, മഹായില്‍ 2, റാസതനൂറ 2, അറാര്‍ 2, ഹുത്ത ബനീ തമീം 2,
റുവൈദ 2, ദവാദ്​മി 2, സുല്‍ഫി 2, അല്‍ഖഫ്​ജി 1, നാരിയ 1, ഉനൈസ 1, അല്‍ഗാര 1, അല്‍ഗസല 1, സുലൈമാനിയ 1, താദിഖ്​ 1, മജ്​മഅ 1, ലൈല 1, വാദി ദവാസിര്‍ 1,
സുലൈയില്‍ 1, ഹുത്ത സുദൈര്‍ 1, വുതലേന്‍ 1, മറാത്​ 1

മരണസംഖ്യ: മക്ക 135, ജിദ്ദ 95, മദീന 42, റിയാദ്​ 18, ദമ്മാം 6, ഹുഫൂഫ്​ 4, അല്‍ഖോബാര്‍ 3, ജുബൈല്‍ 3, ബുറൈദ 3, ജീസാന്‍ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അല്‍ബദാഇ 1,
തബൂക്ക്​ 1, ത്വാഇഫ്​ 1, വാദി ദവാസിര്‍ 1, യാംബു 1, റഫ്​ഹ 1, അല്‍ഖര്‍ജ്​ 1, നാരിയ 1