ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഇളവുകളുമായി കേജരിവാള്‍ സര്‍ക്കാര്‍. മാര്‍ക്കറ്റുകളും ഷോപ്പിംഗ് കോംപ്ലക്സുകളും ഒറ്റയക്ക-ഇരട്ടയക്ക രീതിയില്‍ തുറക്കാം. ഓട്ടോ, ടാക്സി എന്നിവ നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാം. സലൂണുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു.
അനുവദിച്ചവ, അനുവദിക്കാത്തവ:
• രണ്ട് യാത്രക്കാരുള്ള ടാക്സികളും കാബുകള്‍, നാല് യാത്രക്കാരുള്ള മാക്സി കാബുകള്‍
• ഓരോ സവാരിക്ക് മുന്‍പും വാഹനം അണുവിമുക്തമാക്കണം, ഇത് ഡ്രൈവര്‍മാരുടെ ഉത്തരവാദിത്തം
• രണ്ട് യാത്രക്കാരുമായി കാറുകള്‍ ഓടിക്കാം, ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം
• കാര്‍ പൂളിംഗും പങ്കിടലും അനുവദിക്കില്ല
• ബസുകള്‍ അനുവദിക്കും, 20 യാത്രക്കാര്‍ മാത്രം. • സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ അനുവദിക്കും.
• ഒറ്റ-ഇരട്ടയക്ക അടിസ്ഥാനത്തില്‍ മാര്‍ക്കറ്റുകള്‍ തുറക്കും.
• ഒറ്റയ്ക്കു നില്ക്കുന്ന കടകള്‍ തുറക്കാം.
• റെസ്റ്റോറന്റുകള്‍ വീണ്ടും തുറക്കാം, ഹോം ഡെലിവറി മാത്രം.
• നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും, പുറത്തുനിന്നുള്ള തൊഴിലാളികള്‍ പാടില്ല.
• വിവാഹങ്ങള്‍ക്ക് 50 പേര് മാത്രം.
• ശവസംസ്കാരത്തില്‍ 20 ആളുകള്‍.
• ഹോട്ടലുകള്‍, തിയറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, തിയേറ്ററുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍ എന്നിവ അടഞ്ഞുകിടക്കും.
• സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക, മതപരമായ ഒത്തുചേരലുകള്‍ അനുവദിക്കില്ല.
• ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കും.
• മതപരമായ ഒത്തുചേരലുകള്‍ അനുവദിക്കില്ല.
• ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാകള്‍, സലൂണുകള്‍ എന്നിവ അടഞ്ഞുകിടക്കും.
• വൈകുന്നേരം ഏഴു മുതല്‍ രാവിലെ ഏഴു വരെ കര്‍ഫ്യൂ. മറ്റ് സമയങ്ങളില്‍ അവശ്യസേവനങ്ങള്‍ മാത്രം.
• 10 വയസിന് താഴെയുള്ളവരും 65 വയസിനു മുകളിലുള്ളവരും ഗര്‍ഭിണികളും രോഗികളും പുറത്തിറങ്ങരുത്.
• സ്പോര്‍ട്സ് കോംപ്ലക്സും സ്റ്റേഡിയങ്ങളും തുറക്കാം. ജനക്കൂട്ടം അനുവദിക്കില്ല.
• ഓട്ടോറിക്ഷകള്‍, ഇ-റിക്ഷകള്‍, സൈക്കിള്‍ റിക്ഷകള്‍ എന്നിവയില്‍ ഒരു യാത്രക്കാരന് മാത്രം.