നാഷ്‌വിൽ ടെന്നിസ്സി: സാങ്കേതിക വിദ്യയുടെ അഭുതപൂർവമായ വളർച്ചയാണ്‌ ഈ മഹാവ്യധിക്കാലത്ത് ഇങ്ങിനെയൊരു ചടങ്ങ് സംഘടിപ്പിക്കാനും നമുക്ക് പരസ്പരം സംവദിക്കാനും അവസരമൊരുക്കിയതെന്ന് പ്രശസ്ത നോവലിസ്റ്റും കഥാകാരനുമായ ശ്രീ ബെന്യാമിൻ നാഷ്‌വിൽ സാഹിതി ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. നാഷ്‌വിൽ സാഹിത്യവേദി (സാഹിതി) എന്ന സാഹിത്യകൂട്ടായ്മ സൂം  (Zoom) കോൺഫറസിലൂടെ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ ബെന്യാമിൻ.

മാറുന്ന സംവേദന ശീലങ്ങൾ പുതിയ പുത്തൻ സാങ്കേതിക വിദ്യയുടെ സംഭാവനായാണ്‌. ഇടക്കാലത്ത് വളർച്ച മുരടിച്ച പ്രാദേശിക ഭാഷകൾ സാങ്കേതിക വിദ്യയിലൂടെ ഉയർത്തെഴുന്നേല്ക്കുന്ന കഴ്ച്ചയാണ്‌ നാമിന്ന് കാണുന്നത്. രണ്ടാം തലമുറക്കാരായ പ്രവാസികളുടെ ഇടയിൽ സ്വത്വ ബോധത്തിന്റെ പ്രതിസന്ധി അധികരിച്ചതും, കുടിയേറ്റം മൂലം ഉണ്ടായ അസംതൃപ്തികൾ വളർന്നതും പുതുതലമുറക്കാരായ പ്രവാസികൾക്കിടയിൽ നല്ല എഴുത്തുകാർ വളർന്ന് വരുന്നതിന്‌ കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

ഗൾഫ് മേഖലയിലേക്ക് കൂടിയേറുന്നവർക്ക് മറ്റു സ്ഥലങ്ങളിലേക്ക് കുടിയേരുന്നവരിൽ നിന്നുമുള്ള വ്യത്യസ്തത എത്ര വർഷ കഴിഞ്ഞാലും അവർക്ക അവിടത്തവരാകാൻ കഴിയില്ലെന്നുള്ളതാണ്‌.  ഇന്ത്യയിലേയും ലോകത്തിലെയും കുടിയേറ്റ തൊഴിലാകൾ അനുഭവിക്കുന്ന ദുരിതങ്ങൾ വർദ്ധിക്കുന്ന കാഴ്ചയാണ്‌ ഈ കോവിഡ് കാലത്ത് നാം കണ്ട് കൊണ്ടിരിക്കുന്നത്. ഇത്തരം കൂട്ടായ്മകൾ എഴുത്തുകാരുടേയും വായനക്കാരുടേയും അവസരങ്ങളും അറിവുകളും വർധിക്കുന്നതിന്‌ ഉപകരിക്കട്ടേയെന്ന് ശ്രീ ബെന്യാമിൻ ആശംസിച്ചു. ഒരു മണിക്കൂറോളം  ബെന്യാമിനുമായി സമ്മേളനത്തിൽ പങ്കെടുത്തവർ നടത്തിയ ചർച്ച സാഹിതിയുടെ ഉത്ഘാടനത്തെ സമ്പന്നമാക്കി.

സാഹിതി ചെയർമാൻ ശങ്കർ മന അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കുമാരി കല്യാണി പത്യാരി പ്രാർത്ഥന ചൊല്ലുകയും, സാഹിതി കോർ കമ്മിറ്റി അംഗം രാജു കാണിപ്പയ്യൂർ കോവിഡ് മൂലം അന്തരിച്ചവർക്ക് ആദരജ്ഞലികൾ അർപ്പിക്കുകയും ചെയ്തു. സാഹിതി വൈസ് ചെയർമാൻ ഷിബു പിള്ള സ്വാഗതം ആശംസിച്ചു. ലിറ്റററി അസോസ്സിയേഷൻ ഒഫ് നോർത്ത് അമേരിക്ക (LANA) പ്രസിഡണ്ട് ജോസൻ ജോർജ്, സെക്രട്ടറി അനിൽലാൽ ശ്രീനിവാസൻ, കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (KAN) പ്രസിഡണ്ട് അശോകൻ വട്ടക്കാട്ടിൽ എന്നിവർ ആശംസകൾ നേർന്നു. സാഹിതി കോർ കമ്മിറ്റിയംഗം മനോജ് രാജൻ കൃതജ്ഞത പ്രകാശിപ്പിച്ചു.

ലാനയുടെ മുൻ പ്രസിഡണ്ട് ശ്രീ ജോൺ മാത്യു, കാനിന്റെ മുൻ പ്രസിഡണ്ടുമാരായ സാം ആന്റൊ, നവാസ് യൂനസ്, ബിജ്ജു ജോസഫ്, ലാനയുടെ വൈസ് പ്രസിഡണ്ട് ജെയിൻ ജോസഫ്, ഇന്ത്യൻ അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (IAN) ട്രഷറർ ആദർശ് രവീന്ദ്രൻ, കാൻ വൈസ് പ്രസിഡന്റ് രാകേഷ് കൃഷ്ണൻ, സാഹിതി കോർ കമ്മിറ്റി അംഗങ്ങളായ അഖിലെഷ് കുമാർ, വരുൺ നായർ, അനീസ് കുഞ്ഞു, ലാനയുടെ സാഹിത്യ-കലാ-സംസ്ംകാരിക പ്രവർത്തകരായ എബ്രഹാം തെക്കെമുറി, സുകുമാർ കനഡ, ബിന്ദു ടി ജി, മീനു എലിസബത്ത്, സന്തോഷ് പാലാ, കെ കെ ജോൺസൺ, ഡോ: ദർശന മനയത്ത്, നിർമ്മല ജോസഫ് (മാലിനി) തുടങ്ങി നിരവധി പ്രഗത്ഭർ സമ്മേളനത്തിൽ പങ്കെടുത്തു.