തിരുവനന്തപുരം: അര്ബുദബാധിതരിലെ കോവിഡ് പടര്‍ച്ച ഗുരുതര ആരോഗ്യസാഹചര്യം സൃഷ്ടിക്കുമെന്നതിനാല്‍ ചികിത്സക്കും നിരീക്ഷണത്തിനും സര്‍ക്കാര്‍ പ്രത്യേകം പ്രോേട്ടാക്കോള്‍ പുറപ്പെടുവിച്ചു. ആര്.സി.സിയടക്കം സംസ്ഥാനതലത്തിലെ കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങളില്‍ കോവിഡ് കെയര്‍ സംവിധാനങ്ങളില്ല. ഇതുമൂലം കോവിഡ് ബാധിതരായ അര്‍ബുദബാധിതരുടെ ചികിത്സക്ക് പ്രയാസം നേരിടുമെന്നതിനാലാണ് ആരോഗ്യവകുപ്പ് സംസ്ഥാനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്.
അര്‍ബുദ ചികിത്സക്കുള്ള മേഖലകേന്ദ്രങ്ങള് മെഡിക്കല്‍ കോളജുകള്‍ക്കും ജില്ല ആശുപത്രികള്‍ക്കും അനുബന്ധമായാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് മാത്രമല്ല, ലക്ഷണങ്ങളുള്ളവര്‍ക്കും അര്‍ബുദചികിത്സ നല്‍കുംമുമ്ബ് പ്രോേട്ടാക്കോളുകള്‍ പാലിക്കണം. അര്‍ബുദബാധിത കോവിഡ് രോഗികെള അര്‍ബുദചികിത്സ ലഭ്യമായതും കോവിഡ് ആശുപത്രികളുമായ മെഡിക്കല്‍ കോളജുകളിലേക്കാണ് മാറ്റേണ്ടത്. ആര്.സി.സി, എം.സി.സികളിലേക്ക് റഫര്‍ ചെയ്യേണ്ടതില്ല.
കോവിഡ് ബാധിതരോ സംശയിക്കുന്നവരോ ആയ അര്‍ബുദ രോഗികള്‍ക്ക് ആര്.ടി പി.സി.ആര് പരിശോധന നടത്തി വൈറസ് ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അര്‍ബുദചികിത്സ തുടങ്ങേണ്ടത്. അതേസമയം ജീവന് അപകടത്തിലാകുംവിധം അര്‍ബുദബാധ സങ്കീര്ണമായവര്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണം. ഇത് സംബന്ധിച്ച കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് മള്‍ട്ടി ഡിസിപ്ലിനറി മെഡിക്കല്‍ ബോര്‍ഡിെന്റ (എം.ഡി.എം.ബി) ഉപദേശം തേടാം. കോവിഡ് ചികിത്സാസൗകര്യമില്ലാത്ത ആര്.സി.സി, എം.സി.സി എന്നിവിടങ്ങളില്‍ ‘കോവിഡ് കെയര്‍ റിസപ്ഷന്’ ആരംഭിക്കണം.