കോഴിക്കോട്; ആശങ്കപ്പെടുത്തി കൊറോണ, കോഴിക്കോട് വനിതാ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,, കോഴിക്കോട് താമരശ്ശേരിയില്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന വനിതാ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
നാളുകളായി കര്‍ണാടക സ്വദേശികളായ ദമ്ബതികള്‍ താമരശ്ശേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്തുവരികയായിരുന്നു,, ഡോക്ടര്‍ കര്‍ണ്ണാടകയില്‍ പോയി വന്ന് പതിമൂന്നാം ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
ഇതോടെ ഡോക്ടറിന് രോഗം സ്ഥിരീകരിച്ചതിനാല്‍ ക്ലിനിക്കിലെ 6 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഡോക്ടറുടെ ഡ്രൈവറുടേതടക്കം 7 പേരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയക്കും,, ഇവരുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കി വരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.