കുവൈറ്റ് സിറ്റി : 261 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 804പേര്‍ക്ക് കൂടി ബുധനാഴ്ച കുവൈറ്റില്‍ കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര് കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 17,568ഉം, മരണസംഖ്യ 124ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 204 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,885 ആയി ഉയര്‍ന്നു. 12,559 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 167 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 256,559 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. ഫര്‍വാനിയ ഗവര്‍ണറേറ്റ് 339, ഹവല്ലി ഗവര്‍ണറേറ്റ് 126, അഹ്മദി ഗവര്‍ണറേറ്റ് 207, ജഹ്റ ഗവര്‍ണറേറ്റ് 86, കാപിറ്റല്‍ ഗവര്‍ണറേറ്റ് 46 എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം.
ഖത്തറില്‍ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 62 കാരനായ പ്രവാസിയാണ് ബുധനാഴ്ച മരണമടഞ്ഞത്. വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ കൂടിയുള്ള വ്യക്തിയാണു മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,255 പേരില്‍ നടത്തിയ പരിശോധനയില്‍ 1,491 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37,097ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 6,600 ആയി ഉയര്‍ന്നു. 30,481പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 172 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാകുന്നവരുടെ 1,70,437ലെത്തി.