കൊവിഡ് കാലത്ത് സ്തുത്യര്‍ഹ സേവനമനുഷ്ടിക്കുന്ന കേരളപോലീസിന് പിറന്നാള്‍ ദിനത്തില്‍ ആദരവര്‍പ്പിച്ച്‌ മലയാളികളുടെ മഹാനടന്‍.

വാട്സാപ്പ് പ്രൊഫൈല്‍ പിക്ചറായി പൊലീസിന്റെ ലോഗോ ഇട്ടും ട്വിറ്ററില്‍ പൊലീസിനെ സല്യൂട്ട് ചെയ്യുന്നു എന്ന് കുറിക്കുന്ന പോസ്റ്റും ഇട്ടാണ് മോഹന്‍ലാല്‍ തന്റെ ആദരവ് കേരള പൊലീസിന് അര്‍പ്പിച്ചത്.

ഇതിന് നന്ദി പറഞ്ഞും മഹാ നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും കേരള പൊലീസും ട്വിറ്ററില്‍ പോസ്റ്ര് ഇട്ടിട്ടുണ്ട്.