കുവൈറ്റ് സിറ്റി : 325 ഇന്ത്യക്കാരടക്കം 1041 പേര്‍ക്ക് കൂടി കുവൈറ്റില്‍ വ്യായാഴ്ച കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേര് കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 18,609ഉം, മരണപ്പെട്ടവര്‍ 129ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 320 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 5205 ആയി ഉയര്‍ന്നു.
13,275 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 181 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 261,071 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. ഫര്‍വാനിയ ഗവര്‍ണറേറ്റ് 383, ഹവല്ലി ഗവര്‍ണറേറ്റ് 173, അഹ്മദി ഗവര്‍ണറേറ്റ് 276, ജഹ്റ ഗവര്‍ണറേറ്റ് 103, കാപിറ്റല്‍ ഗവര്‍ണറേറ്റ് 107 എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം.