മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിെന്റ മൂന്നാം ഘട്ടത്തില്‍ ബഹ്റൈനില്‍നിന്ന് കേരളത്തിലേക്ക് ദിവസവും സര്‍വിസ് ഉണ്ടാകുമെന്ന് സൂചന. കൊച്ചിയിലേക്കും കോഴിക്കോേട്ടക്കും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സര്‍വിസ്. കൂടുതല്‍ ആളുകള്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കുന്നതാണ് ഇൗ നീക്കം. മേയ് 26 മുതല്‍ ജൂണ്‍ ഒന്നുവരെയാണ് മൂന്നാം ഘട്ടം സര്‍വിസ്. ആദ്യ രണ്ടു ഘട്ടങ്ങളില്‍ ബഹ്റൈനില്‍നിന്ന് ആകെ നാലു സര്‍വിസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
കൊച്ചി, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഇതുവരെ സര്‍വിസ് നടത്തിയത്. തിരുവനന്തപുരത്തേക്ക് ഇന്ന് സര്‍വിസ് നടത്തും. ആദ്യഘട്ടത്തില്‍ ഒമ്ബത് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 366 പേരാണ് നാട്ടിലേക്ക് പോയത്. രണ്ടാം ഘട്ടത്തില്‍ ഒരു കൈക്കുഞ്ഞുള്‍പ്പെടെ 175 പേര് ചൊവ്വാഴ്ച ഹൈദരാബാദിലേക്ക് പോയി. ഇന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ അഞ്ചു കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 182 പേരാണ് യാത്ര തിരിക്കുന്നത്. നാട്ടിലേക്ക് പോകാന്‍ ഇന്ത്യന്‍ എംബസിയില്‍ 20000ഒാളം രജിസ്റ്റര്‍ ചെയ്തിരിക്കേ ആവശ്യമായ വിമാന സര്‍വിസ് ഏര്‍പ്പെടുത്താത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.