ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ യാ​ത്രാ​വി​മാ​നം ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 37 പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. മൂ​ന്ന് പേ​ര്‍ അ​പ​ക​ട​ത്തി​ല്‍​നി​ന്നും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച മു​ഴു​വ​ന്‍​പേ​രും വി​മാ​ന​ത്തി​ലു​ള്ള​വ​ര്‍ ആ​യി​രു​ന്നോ അ​തോ സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​രും മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ അ​റി​വാ​യി​ട്ടി​ല്ല.

ലാ​ഹോ​റി​ല്‍ നി​ന്ന് ക​റാ​ച്ചി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പാ​ക്കി​സ്ഥാ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​മാ​ണ് ത​ക​ര്‍​ന്ന​ത്. 91 യാ​ത്ര​ക്കാ​രും എ​ട്ടു ജീ​വ​ന ക്കാ​രും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള ലാ​ന്‍​ഡിം​ഗി​ന് തൊ​ട്ടു​മു​മ്ബാ​ണ് അ​പ​ക​ടം. ജ​ന​ങ്ങ​ള്‍ തി​ങ്ങി​പാ​ര്‍​ക്കു​ന്ന ജി​ന്നാ കോ​ള​നി​ക്ക് മു​ക​ളി​ലേ​ക്കാ​ണ് വി​മാ​നം ഇ​ടി​ച്ചി റ​ങ്ങി​യ​ത്. ത​ക​ര്‍​ന്ന് വീ​ഴു​ന്ന​തി​നു മു​ന്‍​പ് ര​ണ്ടോ മൂ​ന്നോ​വ​ട്ടം ലാ​ന്‍​ഡ് ചെ​യ്യാ​ന്‍ വി​മാ​നം ശ്ര​മി​ച്ചി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ളി​ലൊ​രാ​ള്‍ പ​റ​ഞ്ഞു. വി​മാ​നം മൊ​ബൈ​ല്‍ ട​വ​റി​ല്‍ ഇ​ടി​ച്ച്‌ കെ​ട്ട​ടി​ട​ങ്ങ​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് ത​ക​ര്‍​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു- സം​ഭ​വ​ത്തി​നു ദൃ​ക്സാ​ക്ഷി​യാ​യ ഷാ​ക്കീ​ല്‍ അ​ഹ​മ്മ​ദ് പ​റ​യു​ന്നു.