ജിദ്ദ: രാജ്യത്തുടനീളം ബുധനാഴ്ച വരെ അഞ്ചുദിവസത്തേക്ക് പ്രഖ്യാപിച്ച സമ്ബൂര്‍ണ കര്‍ഫ്യു തുടരുന്നതിനാല്‍ വിവിധ മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. ആരോഗ്യ സുരക്ഷ മുന്കരുതലിെന്റ ഭാഗമായി പെരുന്നാളിനോടനുബന്ധിച്ചുള്ള സംഗമങ്ങളൊഴിവാക്കാന്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതലാണ് രാജ്യത്തുടനീളം സമ്ബൂര്‍ണ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കര്‍ഫ്യൂ നിരീക്ഷിക്കാന്‍ രാജ്യത്തുടനീളം സുരക്ഷ ഉദ്യോഗസ്ഥര്‍ നിരത്തുകളിലുള്‍പ്പെടെ നിലയുറപ്പിച്ചിട്ടുണ്ട്. നിയമലംഘകരെ പിടികൂടാന്‍ പട്ടണങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലുമടക്കം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കര്‍ഫ്യു തീരുമാനം നടപ്പാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ രാജ്യത്തെ മുഴുവന്‍ പട്ടണങ്ങളിലും മേഖലകളിലും ഗ്രാമങ്ങളിലുമടക്കം കര്‍ശന നിരീക്ഷണം നടത്തുമെന്നും നിയമലംഘകര്‍ക്ക് നിയമാനുസൃത ശിക്ഷാനടപടികളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇതേ തുടര്‍ന്ന് മുഴുവന്‍ റോഡുകളിലും റൗണ്ട് എബൗട്ടുകളിലും പ്രവേശന കവാടങ്ങളിലും നിരീക്ഷണത്തിനായി സുരക്ഷ വകുപ്പുകള്‍ക്ക് കീഴില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തെ ഇളവ് നല്‍കിയ സ്ഥാപനങ്ങള്‍ക്കും അടിയന്തര സേവനങ്ങളിലേര്‍പ്പെട്ടവര്‍ക്കും കര്‍ഫ്യുവേളയില്‍ പ്രവര്‍ത്താനുമതി നല്‍കിയിട്ടുണ്ട്.
പുറത്തിറങ്ങാനുള്ള അനുമതിക്ക് ‘തവക്കല്‍നാ’
ഒാരോരുത്തരുടെയും താമസകേന്ദ്രങ്ങള്‍ക്കടുത്തുള്ള ബഖാല ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിന് അനുമതിയുണ്ട്. അതിന് ‘തവക്കല്‍നാ’ എന്ന ആപ്പിലൂടെ അനുവാദം നേടിയിരിക്കണം. ആശുപത്രിയില്‍ പോകുന്നതിനും ഇതേ ആപ് വഴി അനുമതി നേടാം. ഒരു ദിവസം പരമാവധി ഒരു മണിക്കൂര്‍ മാത്രമാണ് ഇതിനുവേണ്ടി അനുവദിക്കൂ.
ആഴ്ചയില്‍ നാലുമണിക്കൂര്‍ വരെ പുറത്തിറങ്ങാനുള്ള അനുമതി ആപ് വഴി ലഭിക്കും. എല്ലാവരും ആദ്യം സ്വന്തം മൊബൈല്‍ ഫോണില്‍ ഇൗ ആപ് ഡൗണ്‍ലോഡ് ചെയ്യണം. എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങും മുമ്ബ് ആപ് ഒാപണ്‍ ചെയ്ത് പെര്‍മിഷന്‍സ് എന്ന െഎക്കണില്‍ ക്ലിക്ക് ചെയ്താണ് അനുമതി തേടേണ്ടത്. അതില്‍ കാണുന്ന പ്ലസ് ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ സപ്ലൈസ് എന്ന െഎക്കണ്‍ കിട്ടും. അതില്‍ ക്ലിക്ക് ചെയ്ത തുടര്‍ന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പെര്‍മിറ്റ് നേടി പുറത്തിറങ്ങാം. പരമാവധി ഒരു മണിക്കൂറാണെന്നത് ഒാര്‍മയിലുണ്ടാവണം.
ഡ്രൈവിങ് വിസയിലുള്ളവര്‍ക്ക് ഇതേ ആപ്പില്‍ നിന്ന് തന്നെ ഡ്രൈവിങ്ങിനുള്ള അനുമതിയും ലഭിക്കും. വഴിയില്‍ പൊലീസ് തടഞ്ഞാല്‍ ആപ് ഒാപണ്‍ ചെയ്ത് പെര്‍മിറ്റ് കാണിച്ചുകൊടുത്താല്‍ മതി.