വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 16.50 ലക്ഷത്തിലേക്കെന്ന് ഒൗദ്യോഗിക റിപ്പോര്‍ട്ട്. ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം രോഗബാധിതരുടെ എണ്ണം 16,45,094 ആയി. 97,647 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 4,03,201 പേരാണ് രാജ്യത്ത് രോഗത്തെ അതിജീവിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെയും രോഗബാധ ഉള്ളവരുടെയും എണ്ണം ഇനി പറയും വിധമാണ്, ന്യൂയോര്‍ക്കില്‍ ആകെ മരണം 29,009 ആണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,67,936. ന്യൂജേഴ്സിയില്‍ മരണം 10,986. രോഗം ബാധിച്ചവര്‍ 1,54,349. ഇല്ലിനോയിയില്‍ മരണം 4,715, രോഗം ബാധിച്ചത് 1,05,444. സാച്യൂസെറ്റ്സില് മരണം 6,228. രോഗം ബാധിച്ചവര്‍ 90,889.
കാലിഫോണിയയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 90,588. മരണം 3,688. പെന്‍സില്‍വാനിയയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 70,331 ആയി ഉയര്‍ന്നു. 5,061 പേരാണ് ഇവിടെ മരിച്ചത്. മിഷിഗണില്‍ മരണം 5,158. രോഗം ബാധിച്ചവര്‍ 53,913. ഫ്ളോറിഡയില്‍ ആകെ രോഗബാധിതര്‍ 49,451. മരണം 2,190. ടെക്സസില്‍ രോഗബാധിതര്‍ 54,616. മരണം 1,512. ജോര്‍ജിയയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 41,482. മരണം 1,808. മെരിലാന്‍ഡില്‍ രോഗംബാധിച്ചവര്‍ 42,323. മരണം 2,207.
കണക്ടിക്കട്ടില്‍ രോഗം ബാധിച്ചവര്‍ 39,640. മരണം 3,637. ലൂയിസിയാനയില്‍ ഇതുവരെ 36,925 പേര്‍ക്ക് രോഗം കണ്ടെത്തി. 2,668 പേര് മരിച്ചു.