ന്യൂഡല്‍ഹി: ബോളിവുഡ് നടന് കിരണ്‍ കുമാറിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. 74 കാരനായ ഇദ്ദേഹം നിലവില്‍ ഡല്‍ഹിയിലെ വീട്ടില്‍ നിരീക്ഷണത്തിലാണ്.
ആരോഗ്യ പരിശോധനക്കായി മേയ് 14 ന് ആശുപത്രിയില്‍ എത്തിയ ഇദ്ദേഹത്തെ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. കോവിഡ് പോസിറ്റാവണെങ്കിലും ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. പനിയോ ചുമയോ ഒന്നുമില്ലാത്തതിനാല്‍ വീട്ടുനിരീക്ഷണം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യപരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വീട്ടിലെ മറ്റുള്ളവരോട് അകലം പാലിച്ചാണ് താമസം. മേയ് 26നോ 27നോ രണ്ടാമതും പരിശോധനക്ക് വിധേയമാക്കും. ഇതില്‍ താന്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിന്ദഗി, സഹില്‍, ഗ്രിഹസ്തി, കഥ സാഗര്‍ തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെയും ധട്കന്, മുച്ഛേ ദോസ്തി കോരോഗി തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയനാണ് താരം.