പാലക്കാട്​: കോവിഡ്​ രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തിങ്കളാഴ്​ച മുതല്‍ കര്‍ശന നിയന്ത്രണം തുടങ്ങി. തുടര്‍ച്ചയായി കോവിഡ്​ പോസിറ്റീവ്​ കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന്​ സെക്ഷന്‍ 144 ​​െന്‍റ അടിസ്​ഥാനത്തിലാണ്​ ജില്ലയില്‍ മേയ്​ 31 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്​. രോഗപ്രതിരോധത്തി​​െന്‍റ ഭാഗമായി മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നതിനായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന്​ ജില്ല കലക്​ടര്‍ അറിയിച്ചു.

ചൊവ്വാഴ്​ച മുതല്‍ പൊതുപരീക്ഷകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പരീക്ഷ എഴുതാന്‍ തടസമില്ല. പരീക്ഷ, വിവാഹം, ജോലിക്ക് ഹാജരാകല്‍, വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് സാധ്യമാണ്. പരീക്ഷ നടത്തിപ്പിനും പരീക്ഷയ്ക്ക് ഹാജരാകുന്നതിനായി പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിനും തടസമില്ലെന്നും കലക്​ടര്‍ അറിയിച്ചു.

ജില്ലയില്‍ തിങ്കളാഴ്​ച മുതല്‍ താഴെ പറയുന്നവക്കായിരിക്കും നിയന്ത്രണം

  • എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും.
  • വിനോദ കേന്ദ്രങ്ങള്‍, ഹാളുകള്‍, തിയേറ്ററുകള്‍, കായിക കോംപ്ലക്സുകള്‍, പാര്‍ക്കുകള്‍ തുറക്കില്ല.
  • സാമൂഹിക, രാഷ്ട്രീയ, വിനോദ, സാംസ്ക്കാരിക, മതപരപരമായ കൂടിച്ചേരലുകള്‍ക്ക് നിരോധനം.
  • മതപരമായ സ്ഥലങ്ങളില്‍ പൊതുജന പ്രവേശനം അനുവദനീയമല്ല..
  • രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെയുള്ള അനാവശ്യമായ യാത്രകള്‍ അനുവദനീയമല്ല.
  • ആഘോഷങ്ങള്‍, മത, സാമൂഹിക കൂടിച്ചേരലുകള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ നാല് പേരിലധികം പേര്‍ ഒത്തുചേരല്‍ പാടുള്ളതല്ല
  • പൊതുസ്ഥലങ്ങളില്‍ യോഗങ്ങളും പ്രകടനങ്ങളും പാടില്ല
  • ആരോഗ്യ വകുപ്പി​​െന്‍റ നിര്‍ദേശപ്രകാരം വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ ക്വാറന്‍റീന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കുകയും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും.
  • കണ്ടെയ്ന്‍മ​െന്‍റ്​ മേഖലകളില്‍ ചികിത്സാപരമായ ആവശ്യങ്ങള്‍ക്കും അവശ്യ സേവനങ്ങള്‍ക്കൊഴികെ മറ്റൊന്നിനും യാത്രാനുമതി ഉണ്ടായിരിക്കുന്നതല്ല.