വേണ്ട ചേരുവകള്‍
ഉരുളക്കിഴങ്ങ് 2 എണ്ണം
വറ്റല്‍ മുളക് 5 എണ്ണം
വെളുത്തുള്ളി 2 എണ്ണം
സോയ സോസ് 1 ടേബിള്‍സ്പൂണ്‍
തക്കാളി സോസ് 1 ടേബിള്‍സ്പൂണ്‍
ഹണി 1 ടേബിള്‍സ്പൂണ്‍
വെള്ളം ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം വറ്റല്‍മുളക് മിക്സിയില്‍ ഒന്ന് ചതച്ച് എടുക്കണം. വെളുത്തുള്ളി ചെറുതായി അരിയണം. ഉരുളക്കിഴങ്ങ് ഒരു ഇഞ്ച് വീതിയില്‍ അരിഞ്ഞ് എണ്ണയില്‍ വറുത്തു കോരി മാറ്റിവയ്ക്കണം.ഇനി ഒരു പാനില്‍ എണ്ണ ചൂടാക്കാം. വെളുത്തുള്ളി മുപ്പിക്കാം. ശേഷം വറ്റല്‍മുളക് ചേര്‍ക്കാം. ഒന്ന് ഇളക്കി എടുക്കാം. ഇനി സോസുകള്‍ ചേര്‍ക്കാം. അല്പം വെള്ളം ചേര്‍ത്ത് അയച്ചു എടുക്കാം. ഇനി ഹണി ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. അവസാനം കിഴങ്ങും കൂടി ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചെടുക്കാം….