മലപ്പുറം: ‘അതിജീവനത്തിനായി സാഹോദര്യത്തി​​െന്‍റ കരുതല്‍’ ക്യാമ്ബയിനി​​െന്‍റ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മ​െന്‍റ്​ സംസ്ഥാനത്തുടനീളം കോവിഡ് 19 പ്രതിരോധ ബൂത്തുകള്‍ തുറന്നു. മാസ്ക്, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയാണ് വിവിധ സ്കൂളുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ച ബൂത്തുകളില്‍ സജ്ജീകരിച്ചത്.

കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഇവ പ്രവൃത്തിച്ചത്​. വിവിധ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യവും സംഘടന ഒരുക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.