കൊല്ലം; അഞ്ചല്‍ ഉത്ര കൊലക്കേസില്‍ തെളിവുശേഖരണത്തിന് വെല്ലുവിളികളേറെ. ദൃക്സാക്ഷികളില്ലാത്ത കേസായതിനാലും കേട്ടുകേള്‍വിയില്ലാത്ത രീതിയായതിനാലും തെളിവുശേഖരണം കൂടുതല്‍ ശാസ്ത്രീയമാക്കുകയാണ് അന്വേഷണസംഘം,, ഇതിന്റെ ഭാഗമായാണ് പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ നടപടികളിലേക്ക് കടന്നത്.
പാമ്ബിനെ കൊണ്ടുവന്ന കുപ്പി തൊട്ടടുത്ത പറമ്പില്‍നിന്നുതന്നെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്,, ഇതിലെ സൂരജിന്റെ വിരലടയാളവും പാമ്പിനെ ഇതില്‍തന്നെയാണ് കൊണ്ടുവന്നതെന്നും ഉറപ്പിക്കാനും പൊലീസ് തെളിവ് ശേഖരിക്കുന്നുണ്ട്, ഉത്രയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍നിന്നും പൊലീസ് തെളിവുകള്‍ ശേഖരിക്കും.
കൂടാതെ പാമ്പിനെ സൂരജിന് കൈമാറിയതിന് സാക്ഷികളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി,, ഉത്രയുടെ ലക്ഷക്കണക്കിന് രൂപവിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്,, കൊലപാതകത്തില്‍ രണ്ടാംപ്രതിയായ പാമ്ബുപിടിത്തക്കാരന്‍ സുരേഷിനും പങ്കുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു.