ധാക്ക: ബംഗ്ലാദേശില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് കൊവിഡ് 19 രോഗികള്‍ മരിച്ചു. ധാക്കയിലെ യുണൈറ്റഡ് ഹോസ്പിറ്റലിലെ കൊവിഡ് ഐസൊലേഷന്‍ യൂണിറ്റിലാണ് അഗ്നിബാധ ഉണ്ടായത്. അപകട കാരണം വ്യക്തമല്ല. നാല് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. 45നും 75നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. തീപിടിത്തത്തിന്റെ ഫലമായി ഐസൊലേഷന്‍ യൂണിറ്റ് പൂര്‍ണമായും കത്തി നശിച്ചു. നിലവില്‍ 40,321 കൊവിഡ് രോഗികളാണ് ബംഗ്ലാദേശിലുള്ളത്. 559 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് ആശുപത്രികളെല്ലാം തന്നെ ഇതിനോടകം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം രാജ്യത്ത് ഇനിയും ഉയരുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.