ചെന്നൈ | ദക്ഷിണ റെയില്‍വേ ചെന്നൈ ഡിവിഷനിലെ 80ല്‍ അധികംഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രോഗം പിടിപെട്ടവരില്‍ ഉള്‍പ്പെടും.
ഇതോടെ ചെന്നൈ ഡിവിഷനിലെ എല്ലാ ജീവനക്കാരെയും ക്വാറന്റീനിലാക്കി. ചില ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദക്ഷിണ റെയില്‍വേയുടെ ചെന്നൈയിലെ ആസ്ഥാനം വ്യാഴാഴ്ച അടച്ചിരുന്നു.