കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ കെ. ജീവസാഗര്‍ മേയ് 31ന് വിരമിച്ച ഒഴിവിലേക്കാണ് നിയമനംകുവൈത്ത് സിറ്റി: മലയാളിയായ സിബി ജോര്‍ജ് െഎ.എഫ്.എസ് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡറായി ജൂലൈ ആദ്യവാരം ചുമതലയേല്‍ക്കും. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ കെ. ജീവസാഗര്‍ മേയ് 31ന് വിരമിച്ച ഒഴിവിലേക്കാണ് കോട്ടയം പാലാ സ്വദേശിയായ സിബി ജോര്ജ്നിയമിക്കപ്പെടുന്നത്. 2017 മുതല്‍ സ്വിറ്റ്സര്‍ലന്‍ഡ് അംബാസഡറായ അദ്ദേഹം വത്തിക്കാന്‍ സിറ്റിയുടെ ചുമതലയും വഹിച്ചുവരുകയായിരുന്നു. 1993 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ് ഉദ്യോഗസ്ഥനാണ്