ചേ​ര്‍​ത്ത​ല : എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ്രചാരണം ന​ട​ത്തി​യ​ മൂ​ന്നു പേ​ര്‍ പിടിയില്‍ . ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു . കൊ​ല്ലം ഹി​ന്‍​ഡാ​സ് മോ​ട്ടേ​ഴ്സ് ഉ​ട​മ കി​ളി​കൊ​ല്ലൂ​ര്‍ കാ​വു​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ബി​ജു​ദേ​വ​രാ​ജ​ന്‍ (ഹി​ന്‍​ഡാ​സ് ബി​ജു -46), കാ​വ​നാ​ട് സു​മാ​നി​വാ​സി​ല്‍ പ്ര​താ​പ് (51), ക​ട​പ്പാ​ക്ക​ട അ​ന്പാ​ടി​യി​ല്‍ വി​നോ​ദ്(48) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത് .

ബി​ജു, പ്ര​താ​പ് എ​ന്നി​വ​രി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ള്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം സൈ​ബ​ര്‍ സെ​ല്ലി​നു കൈ​മാ​റു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു . എ​സ്‌എ​ന്‍​ഡി​പി യോ​ഗം ചേ​ര്‍​ത്ത​ല യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍ ബി​ജു​ദാ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നു നടപടി .