പാലക്കാട്: കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരോട് സമ്ബര്‍ക്കത്തില്‍ വന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെപി റീത്തയ്ക്ക് വൈറസ് ബാധയേറ്റിട്ടില്ലെന്ന് വ്യക്തമായി. ഇവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.
കൊവിഡ് ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണ കാലാവധി പൂര്‍ത്തിയാകുന്നതുവരെ വീട്ടിലിരിക്കാനാണ് ഡിഎംഒയുടെ തീരുമാനം. ഇവിടെ ഇരുന്ന് ഔദ്യോഗിക കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
കൊവിഡ് 19 സ്ഥിരീകരിച്ച ചില ആരോഗ്യ പ്രവര്‍ത്തകരുമായി സമ്ബര്‍ക്കമുണ്ടായതിനാലാണ് ഡിഎംഒ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചത്. കഴിഞ്ഞ് ജൂണ്‍ 11 നാണ് ഇവരുടെ 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാകുക. ജൂണ്‍ 12 മുതല്‍ നേരിട്ട് ജോലിയില്‍ സജീവമാകുമെന്നും ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.