ബാല ലൈംഗിക പീഡനത്തിനെതിരെ ജര്‍മനിയില്‍ പുതിയ നിയമനിര്‍മാണം നടത്തുമെന്ന് നിയമമന്ത്രി ക്രിസ്റ്റീന ലാം ബ്രെഹറ്റ് അറിയിച്ചു. മാതാപിതാക്കള്‍ ഉള്‍പ്പെടെ കുട്ടികളുടെ മേല്‍ ലൈംഗിക അത്രിക്രമം കാണിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കുട്ടികളെ ചൂഷണം ചെയ്ത് അവരുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്ന കാഴ്ച ഞെട്ടിക്കുന്നതാണെന്ന് മന്ത്രി ആരോപിച്ചു.

പീഡനക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ കടുത്ത ശിക്ഷ ഇനി ഉറപ്പാണെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു. കുറഞ്ഞത് 15 വര്‍ഷത്തെ കഠിന ശിക്ഷ ഉറപ്പാക്കുന്ന നിയമമായിരിക്കും ഇനി നിലവില്‍ വരാന്‍ പോകുന്നതെന്നു നിയമമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.