ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ്​ ധോണിയുടെ ജീവിതം പറഞ്ഞ എം.എസ്​ ധോണി എന്ന ചിത്രത്തിലൂടെയാണ്​ സുഷാന്ത്​ സിങ്​ രജ്​പുത്​ എന്ന നടനെ പലര്‍ക്കും പരിചയം. വന്‍ വിജയമായ ചിത്രത്തിലൂടെ ബോളിവുഡിലെ മുന്‍നിര നായകനായി വളരുന്നതിനിടെയാണ്​ ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ആത്മഹത്യ. ഡംഗല്‍ എന്ന ബ്ലോക്​ബസ്റ്റര്‍ ചിത്രത്തിന്​ ശേഷം നിതീഷ്​ തിവാരി ഒരുക്കിയ ചിച്ചോരെയാണ്​ സുഷാന്തി​​െന്‍റതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ബോക്​സ്​ഒാഫിസില്‍ വമ്ബന്‍ വിജയമായ ചിച്ചോരെ ആത്മഹത്യകള്‍ക്കെതിരെ സംസാരിച്ച ചിത്രം കൂടിയായിരുന്നു എന്നതാണ്