ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പിഹരിക്കുന്നതിനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഇന്ന് നടന്നേക്കംും. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കൂടുതല്‍ മന്ത്രിമാരിമായി ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തും.സംഘര്‍ഷം നടന്ന് ഗാല്‍വന്‍ താഴ്വരയില്‍ നിന്ന് ഇരു സൈന്യവും പിന്മാറിയതായി ഇന്നലെ കരസേന വാര്‍ത്തകുറിപ്പില്‍ അറിയിച്ചിരുന്നു.

ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ 20 ഇ്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌

വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. 43ലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്ന സൂചനകളുണ്ടെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സൈന്യത്തിന്റെ പ്രകോപനമാണ് ലഡാക്കിലെ അതിര്‍ത്തിയില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടാകാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഇരു രാജ്യങ്ങളും സംഘര്‍ഷം ഒഴിവാക്കി സംയമനം പാലിക്കണമെന്ന് യുഎന്‍ വക്താവ് അറിയിച്ചിരുന്നു.ഒപ്പം സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നീക്കത്തെ ഐക്യരാഷ്ട്ര സഭ പ്രശംസിക്കുകയും ചെയ്തു. സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അനുശോചനം അറിയിച്ച്‌ അമേരിക്കയും രംഗത്തെത്തിയിരുന്നു.

സ്ഥിതി രൂക്ഷമായി നിരീക്ഷിച്ച്‌ വരികയാണെന്നും സമാധാനപരമായ പരിഹാരം വേണമെന്നും യുഎസ് വിദേശകാര്യവക്താവ് അറിയിച്ചു.

ലഡാക്കിലെ ഗുല്‍വാന്‍ താഴ്വരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായിട്ടാണ് ചൈനീസ് സൈന്യത്തിന്റെ ആക്രമണം നടന്നത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി. . എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സൈനികര്‍ പ്രതിജ്ഞാ ബദ്ധരാണെന്നും ഇന്ത്യന്‍ ആര്‍മി അറിയിച്ചു.

1975ന് ശേഷം ആദ്യമായിട്ടാണ് ചൈനീസ് അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി ചര്‍ച്ച നടത്തി. പ്രതിരോധ മന്ത്രി സൈനിക മേധാവികളുമായി ഒന്നിലേറെ ചര്‍ച്ചകള്‍ നടത്തി. 20 സൈനികര്‍ കൊല്ലപ്പെട്ട കാര്യം ഇന്ത്യന്‍ ആര്‍മിയും സ്ഥിരീകരിച്ചു.

ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് പേരായിരുന്നു സംഘര്‍ഷത്തില്‍ മരണപ്പെട്ടത്.

വിജയവാഡ സ്വദേശി കേണല്‍ ബി സന്തോഷ് ബാബു, തമിഴ്നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ എ പളനി, ജാര്‍ഖണ്ഡ് സ്വദേശി സാഹിബ് ഗഞ്ച് സ്വദേശിയായ ശിപായി ഓജ എന്നിവരാണ് വീരമൃത്യു വരിച്ചത്. ബാക്കി കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

രുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്ന് ചൈനീസ് സൈന്യം നിലവില്‍ പിന്‍മാറിയെന്നാണ് സൈന്യം അറിയിക്കുന്നത്.