ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി വലിയകുളങ്ങര സ്വദേശി അശ്വതിയെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 12 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ വീട്ടിലെ കിടപ്പ് മുറിയില്‍ കണ്ടെത്തിയത്.
അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്തുള്ള ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കുട്ടിയെ നിരന്തരം അമ്മ ഉപദ്രവിച്ചിരുന്നെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. കുട്ടിയെ അശ്വതി ഉപദ്രവിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനും ചൈല്‍ഡ് ലൈനും പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പിങ്ക് പൊലീസ് അടക്കം വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.എന്നാല്‍ അശ്വതിയെ ഭയന്ന് കുട്ടി പൊലീസിനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.