തിരുവനന്തപുരം: ഞായറാഴ്ച ദിവസങ്ങളിലെ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നാളെ ബാധകമല്ലാത്ത സാഹചര്യത്തിലാണ് മദ്യവില്‍പനശാലകളും കള്ളുഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് എക്സൈസ് അനുമതി നല്‍കി.
നിരവധി പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചയിലെ സമ്ബൂര്‍ണ ലോക്ക് ഡൗണിന് നാളെ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാനത്ത് ഞായര്‍ ലോക്ഡൗണില്‍ ആദ്യമായി ഇളവ് നല്‍കിയത്. ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും മാത്രമായിരുന്നു കഴിഞ്ഞ ആഴ്ചത്തെ ഇളവ്.