അബുദാബിയില്‍ കോവിഡ് പരിശോധന വ്യാപകമാക്കാനൊരുങ്ങുന്നു.ആവശ്യമെങ്കില്‍ മുഴുവന്‍ ആളുകളെയും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കാനാണ് നീക്കം. കോവിഡ് നിയന്ത്രണത്തില്‍ ഇളവു വരുത്തുന്നതിനു മുന്‍പ് വ്യാപക കോവിഡ് പരിശോധന നടത്താനാണ് ആലോചിക്കുന്നതെന്ന് അബുദാബി ആരോഗ്യവിഭാഗം ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ കാബി പറഞ്ഞു.
പരിശോധന വ്യാപകമാക്കുന്നതിലൂടെ രോഗബാധിതര കണ്ടെത്തി മതിയായ ചികിത്സ ഉറപ്പുവരുത്തും. ആവശ്യമുള്ളവരെ ഐസലേഷനിലും ക്വാറന്റീനിലും ആക്കും. ഇതിലൂടെ രോഗവ്യാപനം തടയാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഏതു സമയവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തുമെന്നും സൂചിപ്പിച്ചു. ഇതോടകം യുഎഇയില്‍ 30 ലക്ഷത്തിലേറെ പേര്‍ക്ക് പരിശോധന നടത്തിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു