മസ്കറ്റ്: ഒമാനില്‍ കൊറോണ വൈറസ് മൂലം ഇന്ന് ആറു പേര്‍ മരിച്ചു. ഇതോടെ ഒമാനില്‍ മരിച്ചവരുടെ എണ്ണം137 ആയി ഉയര്‍ന്നിരിക്കുന്നു. ഇന്ന് 1605 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 684 ഒമാന്‍ സ്വദേശികളും 921 പേര്‍ പ്രവാസികളുമാണ്. ഇതോടെ ഒമാനില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 31706 ആയി വര്‍ധിച്ചു. ഇതില്‍16408 പേര്‍ സുഖം പ്രാപിച്ചുവെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
കോവിഡ് ഭീതി; ഒമാനില്‍ കൊറോണ ബാധിതരുടെ എണ്ണം 31,000 മായി വര്‍ധിച്ചു
