ന്യൂഡല്‍ഹി : 2018-19 ഈ വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി.ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി 2020 മാര്‍ച്ച്‌ 31 വരെ നീട്ടി നല്‍കിയിട്ടുണ്ട്.രാജ്യമെമ്ബാടും വ്യാപിച്ച കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജൂണ്‍ 30 വരെ അതെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം നീട്ടി നല്‍കിയിരുന്നു.രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സമയം കുറച്ചുകൂടി നീട്ടി നല്‍കിയിരിക്കുന്നത്.പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ പാന്‍കാര്‍ഡ് അസാധുവായി പോവാന്‍ സാധ്യതയുണ്ട്.പിന്നീട് അത് ഉപയോഗിച്ച്‌ നടന്ന ഓരോ ഇടപാടിനും അധിക പിഴ നല്‍കേണ്ടി വന്നേക്കാം.