ചേര്‍ത്തല: ആത്മഹത്യ ചെയ്ത എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ മഹേശന് ഭാര്യക്കെഴുതിയ കത്ത് പുറത്ത് വന്നു. മാനസിക പീഡനം താങ്ങാന്‍ കഴിയാത്തതിനാല്‍ ജീവനോടുക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. ഇപ്പോള്‍ ജീവിതം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും മാനസിക പീഡനമുണ്ടാകുമെന്നും അത് താങ്ങാന്‍ കഴിയില്ലെന്നും ഭാര്യക്ക് എഴുതിവെച്ച കത്തില്‍ പറയുന്നു. മൊഴി നല്‍കുന്നതിനിടെയാണ് ഭാര്യ ഉഷാദേവി കത്ത് പോലീസിനു കൈമാറിയത്. മറ്റ് കുടുംബാംഗങ്ങളുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
മാനസിക പീഡനം താങ്ങാന്‍ കഴിയാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നു: മഹേശന്റെ കത്ത് പുറത്ത്
