കേരളത്തില്‍ തുടര്‍ച്ചയായ പതിനൊന്നാം ദിവസവും നൂറിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മാത്രം 121 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ 79 പേര് രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്ബര്‍ക്കത്തിലൂടെ രോഗം പടര്‍ന്നവരുടെ എണ്ണം വീണ്ടും ഒറ്റ സംഖ്യയിലേക്ക് എത്തി. ഇന്ന് അഞ്ച് പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്ബത് സിഐഎസ്എഫുകാരം മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
ഒരു കോവിഡ് മരണം കൂടി
കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളെജില്‍ മരിച്ച തമിഴ്നാട് സ്വദേശിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവ്. കോട്ടക്കല്‍ പാലത്തറയില് പഴയ സാധനങ്ങള്‍ ശേഖരിച്ചു വില്‍പ്പന നടത്തുന്ന ഇയാളെ പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 23 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജൂണ്‍ 24 ന് പുലര്‍ച്ചെ ആറ് മണിക്ക് മരിക്കുകയായിരുന്നെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
Kerala Covid Tracker: ഇന്ന് 121 പേര്‍ക്ക് കോവിഡ്
- കേരളത്തില്‍ ഇന്ന് 121 പേര്‍ക്ക് പുതുതായി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.
- രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 79 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
- രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര് വിദേശ രാജ്യങ്ങളില്‍ നിന്നു തിരിച്ചെത്തിയവര്‍.
- 26 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു തിരിച്ചെത്തിയവര്‍.
- സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് അഞ്ച് പേര്‍ക്ക്.
- രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്ബത് സിഐഎസ്എഫുകാരാണ്.
- മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 4
കൊല്ലം – 11
പത്തനംതിട്ട -13
ആലപ്പുഴ – 5
എറണാകുളം – 5
ഇടുക്കി -5
തൃശൂര്‍ – 26
പാലക്കാട് – 12
മലപ്പുറം -13
കോഴിക്കോട് – 9
കണ്ണൂര്‍ – 14
കാസര്‍ഗോഡ് – 4
ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 3
കൊല്ലം – 18
ആലപ്പുഴ -8
കോട്ടയം – 8
എറണാകുളം – 4
തൃശൂര്‍-5
പാലക്കാട്-3
മലപ്പുറം-7
കോഴിക്കോട്-8
കണ്ണൂര്‍-13
കാസര്‍ഗോഡ്-2
കോവിഡ് കേരളത്തില്‍ ഇന്നുവരെ
- കേരളത്തില്‍ ഇതുവരെ 4311 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
- ഇതില്‍ 2057 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
- 2228 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കോഴിക്കോട്ട് ആത്മഹത്യ ചെയ്തയാള്‍ക്ക് കോവിഡ്; സിഐ അടക്കമുള്ള പൊലീസുകാര്‍ നിരീക്ഷണത്തില്‍
ആത്മഹത്യ ചെയ്ത വയോധികന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്‍ക്വസ്റ്റ് നടത്തിയ സിഐ അടക്കമുള്ള പൊലീസുകാര്‍ നിരീക്ഷണത്തില്‍. കോഴിക്കോട് നഗരത്തിനോട് ചേര്‍ന്ന് വെള്ളയില്‍ പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാരാണു നീരീക്ഷണത്തില്‍ പോയത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച വെള്ളയില്‍ കുന്നുമ്മലില്‍ ചന്ദ്രനാ(68)ണു കോവിഡ് സ്ഥിരീകരിച്ചത്. പിടി ഉഷ റോഡിലെ ഒരു ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രന് 27-ന് ഉച്ചയ്ക്കാണു ജീവനൊടുക്കിയത്. പോസ്റ്റ് മോര്‍ട്ടത്തിന് മുമ്ബ് നടത്തിയ കോവിഡ് പരിശോധനയിലാണു പോസിറ്റീവ് സ്ഥിരീകരിച്ച്. തുടര്‍ന്ന് സിഐ ഉള്‍പ്പെടെയുള്ള പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങള്‍
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സമൂഹവ്യാപനം സംശയിക്കുന്ന പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ അടുത്ത മാസം ആറ് വരെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഉറവിടമറിയാത്ത രോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.
രോഗലക്ഷണങ്ങള്ളുലവര്ക്ക് പുറമെ ആരോഗ്യപ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍, ട്രാന്‍സ്പോര്‍ട്ട് ഹബ്ബ്, എന്നിവിടങ്ങളിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍ കോളെജുകളില്‍ നിന്നുള്ള പ്രത്യേക സംഘം ഈ പ്രദേശങ്ങളിലെത്തും. തീവ്രരോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ പതിനായിരം പരിശോധനകള്‍ നടത്തും. കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് കണ്ടെയ്നമെന്റ് സോണുകളുടെ എണ്ണവും വര്‍ധിക്കും. ഉറവിടം കണ്ടെത്താനാകത്ത കേസുകളില്‍ പ്രത്യേക അന്വേഷണം നടത്തും.
കേസുകളും അവരുടെ കോണ്ടാക്ടുകളും എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കി കണ്ടെയ്ന്മെന്റ് സോണുകള്‍ നിശ്ചയിക്കും. ഈ പ്രദേശങ്ങളിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ഒരു വഴി മാത്രമേ ഉണ്ടാകു. കര്‍ശന നിയന്ത്രണങ്ങളുണ്ടാകും എന്നതിന് പുറമെ വീടുകള്‍ സന്ദര്‍ശിച്ച് ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും. രോഗികളെ ആശുപത്രികളില്‍ കൊണ്ടുവരുന്നത് തൊട്ട് എല്ലാ സൗകര്യങ്ങളും ഏര്പ്പെടുത്തുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെടുന്ന ക്ലെര്‍ജി പ്ലാനും തയ്യാര്‍.
കാസര്‍ഗോഡ് നാല് പേര്‍ക്ക് കൂടി കോവിഡ്
കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാല് പേരും വിദേശത്ത് നിന്നെത്തിയതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വവി രാംദാസ് അറിയിച്ചു.
ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 33 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, ജൂണ്‍ 22 ന് അബുദാബിയില്‍ നിന്നെത്തിയ 26 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 22 ന് ഫുജൈറയില്‍ നിന്നു വന്ന 50 വയസുള്ള വലിയപറമ്ബ സ്വദേശി , ജൂണ്‍ 24 ന് ഖത്തറില്‍ നിന്നെത്തി 40 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
ജില്ലയില്‍ രണ്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 17 ന് കോവിഡ് സ്ഥിരീകരിച്ച 46 വയസുള്ള നീലേശ്വരം നഗരസഭ സ്വദേശി, യു എ ഇയില്‍ നിന്നെത്തി ജൂണ്‍ 17 ന് കോവിഡ് സ്ഥിരീകരിച്ച 49 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6708 പേര്
വീടുകളില്‍ 6286 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 422 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6708 പേരാണ്. പുതിയതായി 897 പേരെ നീരിക്ഷണത്തിലാക്കി. 369 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 786 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്
ജില്ലയില്‍ 13 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ബംഗളൂരുവില്‍ നിന്നും 12 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ അഞ്ച് പേര്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ചികിത്സയിലുള്ളത് 235 പേര്. കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന ഏഴ് പേര് കൂടി ഇന്ന് രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ 484 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
29,860 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 354 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 293 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നാല് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 44 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ എട്ട് പേരുമാണ് ചികിത്സയിലുള്ളത്. 27,467 പേര് വീടുകളിലും 2,039 പേര് കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
കോഴിക്കോട് ഇന്ന് ഒമ്ബതു പേര്‍ക്കു രോഗബാധ എട്ടു പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ഇന്ന് ഒമ്ബത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒമ്ബത് പരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.
എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന അഴിയൂര്‍ സ്വദേശികള്‍ (38, 36), തൂണേരി സ്വദേശി (30), അരക്കിണര്‍ കോര്പ്പറേഷന് സ്വദേശി (41), മണിയൂര്‍ സ്വദേശി (45), ചേളന്നൂര്‍ സ്വദേശി (30), മൂടാടി സ്വദേശി (25), ഏറാമല സ്വദേശി (24) എന്നിങ്ങനെ എട്ടു പേര്‍ക്കാണ് രോഗം ഭേദമായത്.
ഇന്ന് പുതുതായി വന്ന 1,379 പേര് ഉള്‍പ്പെടെ ജില്ലയില്‍ 19,072 പേര് നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 46,626 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 44 പേര് ഉള്‍പ്പെടെ 184 പേര് ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 139 പേര് മെഡിക്കല്‍ കോളേജിലും 45 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്.
ഇപ്പോള്‍ 90 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 40 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും 45 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്നു പേര് കണ്ണൂരിലും ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കളമശ്ശേരയിലും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു വയനാട് സ്വദേശി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും രണ്ട് വയനാട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ തൃശൂര്‍ ജില്ലയില്‍
- തൃശൂര്‍ ജില്ലയില്‍ 26 പേര്‍ക്ക് കൂടി കോവിഡ്.
- ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 174 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
- ഇന്ന് 5 പേര് രോഗമുക്തര്‍, ഇതുവരെ 215 പേര് ജില്ലയില്‍ രോഗമുക്തരായി.
- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 19151 പേരും ആശുപത്രികളില്‍ 186 പേരും
- ഉള്‍പ്പെടെ ആകെ 19337 പേരാണ് നിരീക്ഷണത്തിലുളളത്.
കൊല്ലം ജില്ലയില്‍ 11 പുതിയ കോവിഡ് ബാധിതര്‍
കൊല്ലം ജില്ലയില്‍ 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര് വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്തും എത്തിയവരാണ്. ഒരാള്‍ കായംകുളം സ്വദേശിയാണ്.
പാലക്കാട് ജില്ലയില്‍ ഇന്ന് നാല് വയസ്സുകാരിക്ക് ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട് ജില്ലയില്‍ ഇന്ന്(ജൂണ്‍ 29) നാല് വയസ്സുകാരിക്ക് ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇന്ന് മൂന്നുപേര്‍ രോഗ രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
41 വയസ്, പുരുഷന്, തൂത്തുക്കുടി തമിഴ്നാട് സ്വദേശി, വിദേശത്തു നിന്ന് 26 ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി. എയര്‍പോര്‍ട്ടില്‍ നടത്തിയ ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സ്രവ പരിശോധന നടത്തി, പോസിറ്റീവ്.
38 വയസ്, പുരുഷന്, നാഗപട്ടണം തമിഴ്നാട് സ്വദേശി, കുവൈറ്റില്‍ നിന്ന് 26 ന് എത്തി. എയര്‍പോര്‍ട്ടില്‍ വച്ച് ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ്. തുടര്‍ന്ന് സ്രവ പരിശോധന നടത്തി.
33, പുരുഷന്, തിരുനെല്‍വേലി തമിഴ്നാട് സ്വദേശി, ദോഹയില്‍ നിന്ന് 26 ന് എത്തി. എത്തി. എയര്‍പോര്‍ട്ടില്‍ ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ്. തുടര്‍ന്ന് സ്രവ പരിശോധന.
60 വയസ്, പുരുഷന്, തിരുവനന്തപുരം നഗരൂര്‍ സ്വദേശി, മസ്ക്കറ്റില്‍ നിന്ന് 25 ന് എത്തി. രോഗലക്ഷണങ്ങളുണ്ടായിരുന്നു.
ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്ന് 13 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 10 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 218 ആണ്.
കോട്ടയത്ത് ജൂണ്‍ ഒന്നിനു ശേഷം പുതിയ രോഗബാധിതരില്ലാത്ത ആദ്യ ദിനം
325 പരിശോധനാഫലങ്ങളും നെഗറ്റീവ്; എട്ടു പേര് രോഗമുക്തരായി. കോട്ടയം ജില്ലയില്‍ ഇന്ന് (ജൂണ്‍ 29) ലഭിച്ച 325 കോവിഡ് സാമ്ബിള്‍ പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ജൂണ്‍ ഒന്നിനുശേഷം പുതിയതായി ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യ ദിവസമാണിത്. കോവിഡ് ബാധിച്ച് കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന എട്ടു പേര് കൂടി രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 104 ആയി.
രോഗമുക്തരായവര്‍ ഉള്‍പ്പെടെ ഇതുവരെ 216 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതില്‍ ഏറ്റവുമധികം പേരുടെ പരിശോധനാ ഫലം പോസിറ്റീവായതും ഈ മാസമാണ്. ജൂണ്‍ മാസത്തില്‍ ഇതുവരെ 173 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ പ്രതിദിന ശരാശരി 6.4 ആണ്. മെയ്-23, ഏപ്രില്‍-17, മാര്‍ച്ച്-3 എന്നിങ്ങനെയാണ് മുന്‍ മാസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
ഇടുക്കി ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
1.ജൂണ്‍ 17 ന് മധുരൈയില്‍ നിന്നും കുമളിയിലെത്തിയ പെരുവന്താനം സ്വദേശി(25). കുമളിയില്‍ നിന്നും ടാക്സിയില്‍ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തി അവിടെ നിരീക്ഷണത്തില്‍ ആയിരുന്നു.
2&3. ജൂണ്‍ 16 ന് കമ്ബത്തു നിന്ന് കുമളിയിലെത്തിയ കരുണാപുരം സ്വദേശികളായ ദമ്ബതികള്‍ (65വയസ്സ്, 50 വയസ്സ്). കുമളിയില്‍ നിന്നും കരുണാപുരത്തേക്ക് പോലീസ് ഏര്‍പ്പെടുത്തിയ ജീപ്പിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
4. തൃശ്ശൂരില്‍ കേരള യൂണിവേഴ്സിറ്റി വെറ്ററിനറി ആശുപത്രിയില്‍ സെക്ഷന്‍ ഓഫീസറായ മൂലമറ്റം സ്വദേശി(31). ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 26 മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 26 ന് ബൈക്കില്‍ കുരുതികുളത്തെത്തി ഭാര്യയെയും ഒരു വയസ്സുള്ള മകനെയും മാതാപിതാക്കളെയും മുത്തശ്ശിയേയും സന്ദര്‍ശിച്ചു. ആലുവയിലെ നേവി ക്വാര്‍ട്ടേഴ്സില്‍ ബന്ധുവായ നേവി ഓഫീസറോടൊപ്പമാണ് താമസിച്ചിരുന്നത്. ആലുവയില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ നിത്യേന തൃശ്ശൂരില്‍ ജോലിക്ക് പോയി വന്നിരുന്നു.
5.ജൂണ്‍ 14 ന് അബുദാബിയില്‍ നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശി(24). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ നെടുങ്കണ്ടത്തെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.