വേൾഡ് മലയാളി കൗൺസിലിന്റെ സിൽവർ ജൂബിലി ആഘോഷം പിറന്നാൾ ദിനമായ ജൂലായ് നാലിന് ഇന്ത്യൻ സമയം വൈകുന്നേരം 6.30ന് സൂം മീറ്റിംങ്ങിലുടെ ലോകമെമ്പാടുള്ള അംഗങ്ങൾ സ്ഥാപക നേതാക്കളോടൊപ്പം ദീപം തെളിയിച്ച് ആഘോഷിക്കുന്നു. 1995ൽ ന്യൂ ജേഴ്സിയിൽവച്ച് ജൂലൈ 1 മുതൽ 3 വരെ നടന്ന ലോക മലയാളി കൺവൻഷനിൽ ജന്മം കൊണ്ട വേൾഡ് മലയാളി കൗൺസിൽ വളർന്നു വലുതായി ആഗോള തലത്തിൽ പ്രവാസികളുടെ ഏറ്റവും വലിയ സംഘടനയായി എന്നുള്ളത് നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാവുന്നതാണ്. നാമിന്ന് അഭിമാനത്തോടെ കാണുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ആരംഭത്തില്‍ നേതൃത്വം നൽകിയ നേതാക്കളോടും, അതിനു ദൃക്സാക്ഷികളായ പ്രമുഖരോടുമൊപ്പം ലോകത്തെമ്പാടുമുള്ള വേൾഡ് മലയാളി കൗൺസിൽ കുടുംബാംഗങ്ങൾ ഒരേ മനസ്സോടെ ആഘോഷിക്കുമ്പോൾ സൂം മീറ്റിംങ്ങിലുടെയുള്ള നിങ്ങളുടെ മഹനീയ സാന്നിധ്യം ഉണ്ടാകണമെന്നും തഥവസരത്തിൽ ലോകമെമ്പാടുള്ള വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ അവരവരുടെ വീടുകളിൽ ദീപം തെളിയിക്കുന്നതിൽ നിങ്ങളും കുടുംബസമേതം പങ്കാളികളാകണമെന്നും സ്നേഹപൂർവ്വം അഭ്യർഥിക്കുന്നു.

പ്രസ്തുത ചടങ്ങിൽ വേൾഡ് മലയാളി കൗൺസിലിന്റെ രുപീകരണത്തിൽ പങ്കാളികളും, നേതൃനിരയിൽ നമ്മെ നയിക്കുകയും ചെയ്ത നമ്മെ വിട്ടുപിരിഞ്ഞ ആദരണീയരായ ശ്രീ. ടി.എൻ.ശേഷൻ, ശ്രീ.കെ.പി.പി.നമ്പ്യാർ, പത്മ വിഭൂഷൺ ഡോക്ടർ ഇ.സി.ജി.സുദർശൻ, ഡോ.ഡി.ബാബുപോൾ, ഡോ.ശ്രീധർകാവിൽ, ശ്രീ.അയ്യപ്പപണിക്കർ ഡോ.പോളി മാത്യൂ, ശ്രീ. മുകുൾ ബേബികുട്ടി, ശ്രീ.സാം മാത്യു, ശ്രീ.സെബാസ്റ്റ്യൻ ചക്കുപുരക്കൽ, ശ്രീ.തിരുവല്ല ബേബി, ശ്രീ.യോഹന്നാൻ ശങ്കരത്തിൽ, ശ്രീ ജോർജ്ജ് വിളങ്ങപ്പാര, ശ്രീ. ജോൺ കൊച്ചു കണ്ടത്തിൽ തുടങ്ങിയ പ്രമുഖരെ അനുസ്മരിക്കുന്നതോടൊപ്പം സ്ഥാപക നേതാക്കളെ അനുമോദിക്കുകയും ചെയ്യുന്നു. കൂടാതെ കോവിഡ് മഹാമാരിയിൽ നമ്മളെ വിട്ടുപിരിഞ്ഞ സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്യുന്നു. പ്രസ്തുത ചടങ്ങിൽ വേൾഡ് മലയാളി കൗൺസിലിന്റെ ആരംഭത്തിൽ പങ്കാളികളായിരുന്ന പ്രശസ്ത ചലച്ചിത്ര താരം ശ്രീ.മധു, മുൻമന്ത്രി ശ്രീ.എം.എ.ബേബി, പ്രമുഖ പത്രപ്രവർത്തകർ, സാമൂഹിക സാംസ്കാരിക നേതാക്കൾ, നമ്മുടെ നേതാക്കൾ കൂടാതെ നമ്മുടെ അംഗങ്ങളും പ്രശസ്തരുമായ സുപ്രീം കോടതി ജഡ്ജി. ശ്രീ.കുര്യൻജോസഫ്, ഡോ.ജെ.അലക്സാണ്ടർ, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, അംബാസഡർ. ശ്രീ. റ്റി.പി.ശ്രീനിവാസൻ എന്നിവർ പങ്കെടുക്കുന്നു. ഈ മഹത്തായ ആഘോഷപരിപാടികളിൽ നിങ്ങളുടെ സാന്നിധ്യം ഒരിക്കൽ കൂടി അഭ്യർഥിച്ചു കൊണ്ടും നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന പകർച്ചവ്യാധിയുടെ വിഷമഘട്ടത്തിൽ നിങ്ങൾ ഒരോരുത്തരും സൗഖ്യമായിരിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടും എല്ലാവരുടെയും ആരോഗ്യത്തിനും നന്മയ്ക്കുമായി ജഗദീശ്വരനോട് പ്രാത്ഥിച്ചുകോണ്ടും നിർത്തട്ടെ.

സ്നേഹപൂർവ്വം,
സി.യു.മത്തായി
ജെ.കില്ല്യൻ

ഗ്ലോബൽ സെക്രട്ടറി ജനറൽമാർ
ഡബ്ല്യു. എം.സി സിൽവർ ജൂബിലി ആഘോഷകമ്മിറ്റി അംഗങ്ങൾ:-
ആൻഡ്രൂ പാപ്പച്ചൻ
പ്രിയദാസ്
ആലക്സ് കോശി
ഡോ. ജോർജ്ജ് ജേക്കബ്
ഐസക് ജോൺ പട്ടാണിപറമ്പിൽ
ഡോ. ഇബ്രാഹിം ഹാജി
ഡോ. എ.വി.അനൂപ്
ജോണി കുരുവിള
ഗോപാലപിള്ള
ടി.പി. വിജയൻ
ബേബി മാത്യു
ജോൺ മത്തായി
തോമസ് അറമ്പൻകുടി
ബി .റ്റി. ജോജോ
പ്രിയൻ സി ഉമ്മൻ
സി.പി.രാധാകൃഷ്ണൻ
പോൾ പറപ്പള്ളി
Join Zoom Meeting : https://us02web.zoom.us/j/6683804507?pwd=TEs1Y0pmS004VVFBSEEvdlpDSIRKZz09
Time : July 4th. 2020, 06:30 PM IST,5.00 UAE, 8.00AM CST, 9.00AM EST
Meeting ID : 668 380 4507 Password : 636868