ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹിയിലും സമീപമേഖലയിലും അനുഭവപ്പെട്ടു.
ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ നിന്ന് 63 കി.മീ തെക്ക് പടിഞ്ഞാറാണ് പ്രഭവകേന്ദ്രമെന്ന് കേന്ദ്രകാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി. ആളപായവും നാശനഷ്ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തിെന്റ വിവിധ ഭാഗങ്ങളില്‍ ഭൂകമ്ബത്തിെന്റ പ്രകമ്ബനമുണ്ടായതായുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പതിനൊന്നോളം ചെറുഭൂചലനങ്ങളാണ് ഡല്‍ഹിയിലും പരിസരപ്രദേശത്തും അനുഭവപ്പെട്ടിട്ടുള്ളത്. ജൂണ്‍ മൂന്നിന് നോയിഡയിലും ഭൂകമ്ബമുണ്ടായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണ് അന്നുണ്ടായത്. തുടര്‍ച്ചയായ ചെറു ഭൂകമ്ബങ്ങളുണ്ടാവുന്നത് ഡല്‍ഹിയില്‍ വലിയൊരു ഭൂകമ്ബമുണ്ടാവുന്നതിെന്റ സൂചനയാണെന്ന് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.