ദുബായ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം വെള്ളിയാഴ്ച 20,0000 കവിഞ്ഞു. സൗദി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച 4,193 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം201,801 ആയി. ഇതുവരെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 140,614 ആയി ഉയര്‍ന്നു. അതേസമയം 2,945 പേര് രോഗമുക്തരായതായും മന്ത്രാലയം അറിയിച്ചു.
അതേസമയം, വെള്ളിയാഴ്ച മാത്രം 50 കോവിഡ് രോഗികള്‍ മരിച്ചു, ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,802 ആയി. പുതിയ കേസുകളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 431 കേസുകളാണ്. ദമാമില്‍ ആണിത്. അല്‍ ഹഫൂഫില്‍ 399 ഉം റിയാദില്‍ 383 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, തയ്ഫ്, അല്‍ മൊബറാസ് മക്ക, ജിദ്ദ, അല്‍ ഖത്തീഫ് എന്നിവ യഥാക്രമം 306, 279, 210, 169, 168 പുതിയ കേസുകള്‍ രേഖപ്പെടുത്തി.