ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം വളരെ നിയന്ത്രിതമായ രീതിയിൽ കോവിഡ് നിയമങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ആഘോഷിച്ചു. സെപ്റ്റംബർ 19 ശനിയാഴ്ച ക്നാനായ കമ്യൂണിറ്റി സെന്ററിൽ വച്ചു നടത്തിയ പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു.

മലബാർ കേറ്ററിങ്ങിന്റെ വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം താലപ്പൊലിയുടെ അകമ്പടിയോടെ മാവേലി മന്നനെ സ്റ്റേജിലേക്ക് ആനയിച്ചു. ജയിംസ് പുത്തൻപുരയാണ് മാവേലിയായി വേഷമിട്ടത്. സെക്രട്ടറി ജോഷി വള്ളിക്കളം പരിപാടികളുടെ എംസി ആയിരുന്നു. ട്രഷറർ ജിതേഷ് ചുങ്കത്ത് ഏവർക്കും നന്ദി പറഞ്ഞു.

ഷിക്കാഗോ മലയാളി അസോസിയേഷൻ ഏറ്റവും മികച്ച വിദ്യാർഥികൾക്ക് വർഷങ്ങളായി നൽകി വരുന്ന വിദ്യാഭ്യാസ പുരസ്ക്കാര അവർഡ് ഓണാഘോഷ വേളയിൽ നൽകി. ഒന്നാംസ്ഥാനം സാബു നടുവീട്ടിൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കിയത് ജോഷി & ജിന്നി കുഞ്ചെറിയയുടെ മകനായ ജസ്റ്റിൻ കുഞ്ചെറിയായും രണ്ടാം സ്ഥാനം ചാക്കോമറ്റത്തിൽപറമ്പിൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും നേടിയത് ഷെന്നി പോൾ & ബിന്ദുവിന്റെ മകൻ പോൾ ഷെന്നിയും മൂന്നാം സ്ഥാനം മനോജ് അച്ചേട്ട് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കിയത് രാജേഷ് ബാബു & അമ്പിളിയുടെ മകൾ അമ്മു രാജേഷ് ബാബുവുമാണ്.

വിജയികളെ പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ അഭിനന്ദിച്ചു. മുൻ പ്രസിഡന്റ് സണ്ണി വള്ളിക്കളം, സാബു നടുവീട്ടിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അവാർഡ് കമ്മറ്റി കോർഡിനേറ്റർ ചാക്കോ മറ്റത്തിൽപറമ്പിലായിരുന്നു. ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി സാബു കട്ടപ്പുറം, ലീല ജോസഫ്, മേഴ്സി കുര്യാക്കോസ്, മനോജ് അച്ചേട്ട്, ജസി റിൻസി, ഷൈനി ഹരിദാസ്, രഞ്ചൻ എബ്രഹാം, ആൽവിൻ ഷിക്കോർ, ആഗ്നസ് മാത്യു, ലൂക്ക് ചിറയിൽ, ഫിലിപ്പ് പുത്തൻപുരയിൽ, സജി മണ്ണംചേരിൽ, കാൽവിൻ കവലയ്ക്കൽ, സന്തോഷ് കാട്ടൂക്കാരൻ എന്നിവർ നേതൃത്വം നൽകി. പരിപാടികളുടെ ഫോട്ടോഗ്രാഫി മോനു വർഗ്ഗീസ് ആയിരുന്നു.