കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകളുടെ നിരീക്ഷണ വിഭാഗത്തിന്റെ ഭാഗമായി വനിതകളെ ഉൾപ്പെടുത്തിയ ചരിത്ര നിമിഷത്തിന് കഴിഞ്ഞ ദിവസം രാജ്യം സാക്ഷിയായിരുന്നു. ഓരോ ഭാരതീയനും അഭിമാനകരമായ നിമിഷമായിരുന്നു അത്. കഴിഞ്ഞ ദിവസം നാവിക സേനയുടെ വൈമാനിക നിരീക്ഷകരായവരിൽ ഒരു മലയാളി തിളക്കവുമുണ്ട്. പാലക്കാട്ടുകാരിയായ ക്രീഷ്മയാണ് നാവിക സേനയുടെ വൈമാനിക നിരീക്ഷകരായവരുടെ കൂട്ടത്തിലെ ഏക മലയാളി. പാലക്കാട് സ്വദേശിയാണെഹ്കിലും ക്രീഷ്മ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്.

പാലക്കാട് കടമ്പഴിപ്പുറം എ കെ രവികുമാറിന്റേയും ഇന്ദ്രാണിയുടെയും മകളായ ക്രീഷ്മ ചെന്നൈ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ ശേഷമാണ് സേനയിൽ ചേരുന്നത്. കരസേനയിലേക്കും നാവിക സേനയിലേക്കും സെലക്ഷൻ ലഭിച്ചെങ്കിലും നാവിക സേനയിൽ തന്നെ തുടരാനാണ് ക്രീഷ്മ തീരുമാനിച്ചിരിക്കുന്നത്.

യുദ്ധക്കപ്പലുകളിൽ നിന്ന് പ്രവർത്തിക്കുന്ന മൾട്ടി റോൾ ഹെലികോപ്റ്ററുകളുടെ ഭാഗമാകാൻ ലഫ്. കുമുദിനി ത്യാഗിയും സബ് ലഫ്. റിതി സിംഗും തയ്യാറെടുക്കുമ്പോൾ ക്രീഷ്മ നാവിക സേനാ വിമാനങ്ങൾ പറത്തും.