ബെയ്റൂട്ട്; ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ശക്തി കേന്ദ്രത്തില്‍ സ്ഫോടനം. തുറമുഖ നഗരമായ സിഡോണിന് മുകളിലുള്ള തെക്കന്‍ ഗ്രാമമായ ഐന്‍ ക്വാനയിലെ ഹിസ്ബുള്ളയുടെ ആയുധ ഡിപ്പോയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനം നടന്നതായി ഷിറ്റേ മൂവ്മെന്റ് ഗ്രൂപ്പ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല.

സ്ഫോടനം ഉണ്ടായ സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് ശക്തമായ സുരക്ഷയാണ് ഹിസ്ബുള്ള ഒരുക്കിയിരിക്കുന്നത്. മേഖലയിലേക്ക് മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവരെ കടത്തിവിടാന്‍ അനുവദിച്ചിട്ടില്ല. പ്രാദേശിക സ്റ്റേഷനായ അല്‍ ജദീദ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി വ്യക്തമാക്കുന്നുണ്ട.് ലെബനന്‍ സര്‍ക്കാര്‍ ഇതുവരെ സ്ഫോടനം സംബന്ധിച്ച്‌ പ്രതികരിച്ചിട്ടില്ല.

ആഗസ് റ്റ് നാലിന് ബെയ് റൂത്ത് തുറമുഖത്ത് വന്‍ സ് ഫോടനം നടന്നിരുന്നു.191 പേരാണ് അന്ന് ദുരന്തത്തില്‍ കൊല്ലപ്പെട്ടത് .തുറമുഖത്ത് സൂക്ഷിച്ച 2,750 ടണ്‍ അമോണിയം നൈട്രേറ്റിന് തീപിടിച്ചാണ് സ്ഫോടനം ഉണ്ടായത്. തൊട്ട് പിന്നാലെ സപ്റ്റംബര്‍ 10 ന് ബെയ്റൂത്ത് തുറമുഖത്ത് മറ്റൊരു തീപിടുത്തവും ഉണ്ടായിരുന്നു. ടയറുകളും വാഹന ഓയിലും വില്‍ക്കുന്ന സ്ഥലത്താണ് തീ പിടുത്തമുണ്ടായത്.