അജു വാരിക്കാട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബിഡനുമായി നടന്ന ചൂടേറിയ ആദ്യ രാഷ്ട്രീയ സംവാദത്തിൽ , രണ്ടു തവണ ട്രംപ് ഇന്ത്യയെ പരാമർശിച്ചു സംസാരിച്ചു. എന്നാൽ രണ്ടു പരാമർശങ്ങളും ഇന്ത്യയെ പ്രശംസിച്ചില്ല പറഞ്ഞത്.
കോവിഡ് -19 പാൻഡെമിക്കിനെതിരായ യുഎസ് ഗവൺമെന്റിന്റെ പ്രതികരണത്തെക്കുറിച്ചും ലോകത്തെ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി യുഎസ് ഉയർന്നുവരുന്നതിനെക്കുറിച്ചും ജോ ബിഡൻ ഡൊണാൾഡ് ട്രംപിനെ കുറ്റപ്പെടുത്തിയപ്പോൾ , ട്രംപ് ആ ആക്ഷേപം ചൈനയിലേക്കും ഇന്ത്യയിലേക്കും വഴി തിരിച്ചു മാറ്റാൻ ശ്രമിച്ചു. “ചൈന, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ കോവിഡ് -19 ബാധിച്ച് എത്രപേർ മരിച്ചുവെന്ന് ആർക്കും അറിയില്ല … കാരണം അവർ കൃത്യമായ സംഖ്യ നൽകുന്നില്ല, യഥാർത്ഥ കണക്കുകൾ അവർ നൽകുന്നില്ല . ” ട്രംപ് പറഞ്ഞു.
ലോകമെമ്പാടുമായി പത്ത് ലക്ഷത്തിലധികം ജീവൻ അപഹരിച്ച കൊറോണാ വൈറസിന്റെ കാരണക്കാരായ ചൈനയെ ഡൊണാൾഡ് ട്രംപ് ചർച്ചയിലുടനീളം കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. ശ്രമിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ അതിനാൽ തന്നെ കൊറോണ വൈറസ് മൂലം എത്ര യുഎസ് കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടുവെന്ന് ജോ ബൈഡൻ പറഞ്ഞപ്പോൾ ഡൊണാൾഡ് ട്രംപ് പറഞ്ഞത് അതും ചൈന മൂലമാണ് എന്നാണ്.
കോവിഡ് -19 കൈകാര്യം ചെയ്യുന്നതിൽ ട്രംപ് “തികച്ചും നിരുത്തരവാദപരമായാണ് പെരുമാറുന്നത് ” എന്ന് ആക്ഷേപിച്ച ജോ ബൈഡൻ , പ്രസിഡന്റ് “ഈ വിഷയത്തിൽ ഒരു വിഡ്ഢിയാണ് ” എന്നും പറഞ്ഞു. മറ്റുള്ളവരുടെയല്ല, സ്വന്തം ആരോഗ്യം സംരക്ഷിക്കാനുള്ള താൽപ്പര്യമാണ് ട്രംപിനുള്ളത് എന്ന് ബൈഡൻ കുറ്റപ്പെടുത്തി.
പിന്നീട് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ വീണ്ടും ഇന്ത്യയെ മോശമായി പരാമർശിച്ചു കൊണ്ട് ഡൊണാൾഡ് ട്രംപ് സംസാരിച്ചു. “ചൈനയാണ് യഥാർത്ഥ അഴുക്ക് വായുവിലേക്ക് അയയ്ക്കുന്നതു. അത് റഷ്യയും ചെയ്യുന്നു. ഇന്ത്യയും ചെയ്യുന്നു. ” ട്രംപ് പറഞ്ഞു.