പാരീസ്: ഫ്രഞ്ച് ഓപ്പണിൽ സീഡഡ് താരങ്ങൾ പുറത്തേയ്ക്ക് സെറീന വില്യംസിന് പുറകേ രണ്ടാം സീഡ് കരോലിനാ പ്ലിസ്‌കോവയും പുറത്തായി. പിരങ്കോവ യ്ക്കെതിരെ പരിക്കുമൂലമാണ് സെറീനാ വില്യംസ് കളിക്കുമുന്നേ പിന്മാറിയത്. രണ്ടാം റൗണ്ടിൽ ജെലേനാ ഒസ്റ്റോപെൻകോവാണ് പ്ലിസ്‌കോവയെ അട്ടിമറിച്ചത്. 2017ലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനാണ് ചെക് റിപ്പബ്ലിക്കിന്റെ പ്ലീസ്‌കോവ. 4-6,2-6ന് നേരിട്ടുള്ള സെറ്റുകൾക്കാണ് പ്ലീസ്‌കോവ ജെലേനയോട് അടിയറ പറഞ്ഞത്.

ഒസ്റ്റാപെൻകോവിന്റെ അടുത്ത റൗണ്ടിലെ എതിരാളി സ്‌പെയിനിന്റെ പൗലാ ബഡോസയാണ്. 29-ാം സീഡ് അമേരിക്കയുടെ സോളൈൻ സ്റ്റീഫെൻസിനെ 6-4,4-6,6-2ന് തോൽപ്പിച്ചാണ് ബഡോസ മൂന്നാം റൗണ്ടിലെത്തിയത്. പ്ലീസ്‌കോവയ്ക്ക് പുറകേ സഹോദരി ക്രീസ്റ്റീനയും പുറത്തായി 6-3,6-2ന് 2016ലെ ചാമ്പ്യനെ11-ാം സീഡ് ഗാബ്രൈൻ മുഗുരേസയാണ് തോൽപ്പിച്ചത്. അമേരിക്കയുടെ ഡാനിയേല കോളിൻസാണ് എതിരാളി. മറ്റ് മത്സരങ്ങളിൽ ചെക് താരം പെട്രോ വിറ്റോവയും കാനഡയുടെ ലൈലാ ഫെർണാണ്ടസും അമേരിക്കയുടെ സോഫിയ കെനിനും മൂന്നാം റൗണ്ടിൽ കടന്നു.