മുംബൈ: മഹാരാഷ്ട്രയില്‍ 15,591 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14,16,513 ആയി വര്‍ധിച്ചു. ബുധനാഴ്ച 424 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 37,480 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
ബുധനാഴ്ച 13,294 പേര് രോഗമുക്തി നേടി. ഇതുവരെ 11,17,720 പേരാണ് പൂര്‍ണമായും കോവിഡ് മുക്തരായത്. നിലവില്‍ 2,60,876 രോഗികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ തുടരുകയാണ്.
ഇതുവരെ 69,60,203 സാമ്ബിളുകളാണ് പരിശോധിച്ചത്. 21,94,347 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 29,051 പേര് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലാണ്.