മഹാരാഷ്ട്രയില്‍ ഇന്ന് 15,591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 424 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,16,513 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് 13,294 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 2,60,876 പേരാണ് നിലവില്‍ സംസ്ഥാനത്തുടനീളം ചികിത്സയിലുള്ളത്. 11,17,720 പേര്‍ ഇതുവരെ രോഗമുക്തരായപ്പോള്‍ 37,480 പേര്‍ മരിച്ചു.