ദു​ബാ​യ്: മ​ഹാ​ത്മാ ഗാ​ന്ധി​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച്‌ ദു​ബാ​യി​ലെ ബു​ര്‍​ജ് ഖ​ലീ​ഫ. ഗാ​ന്ധി​യു​ടെ 151ാം ജ​ന്മ വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ പ്ര​ത്യേ​ക എ​ല്‍‌​ഇ​ഡി ഷോ ​ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഗാ​ന്ധി സ​ന്ദേ​ശ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​റ്റ​ന്‍ ചി​ത്ര​ങ്ങ​ളും പ്ര​ദ​ര്‍​ശി​പ്പി​ച്ച ബു​ര്‍​ജ് ഖ​ലീ​ഫ വ​ര്‍​ണ​വെ​ളി​ച്ച​ത്തി​ല്‍ കു​ളി​ച്ചു. ഇ​ന്ത്യ​ന്‍ എം​ബ​സി​യും, അ​ബു​ദാ​ബി, ദു​ബാ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ദു​ബാ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ഷോ ​ത​ത്സ​മ​യം പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച്‌ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 151 മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

ഗാ​ന്ധി​ജി​യു​ടെ ജ​ന്മ​ദി​നം ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​ത്തി​ല്‍ ആ​ച​രി​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ ഇ​മാ​ര്‍ പ്രോ​പ്പ​ര്‍​ട്ടീ​സി​നെ ദു​ബാ​യി ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് ന​ന്ദി അ​റി​യി​ച്ചു.