കുവൈത്തില്‍ ഞായറാഴ്ച 567 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 605 പേര്‍ കൂടി രോഗമുക്തി നേടി. കൊവിഡ് ബാധിച്ച്‌ 24 മണിക്കൂറിനിടെ നാലുപേരാണ് രാജ്യത്ത് മരിച്ചത്.

107,025 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ 99,040 പേര്‍ രോഗമുക്തരായി. 624 ആണ് ആകെ മരണസംഖ്യ. നിലവില്‍ 7,361 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 142 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.