ചെന്നൈ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്കു നീതി ആവശ്യപ്പെട്ടു പ്രതിഷേധ പ്രകടനം നടത്തിയ ഡിഎംകെ എംപി കനിമൊഴി കസ്റ്റഡിയില്‍. ചെന്നൈയില്‍ മെഴുകുതിരി കത്തിച്ചുകൊണ്ടു മാര്‍ച്ച് നടത്തിയതിനാണു കനിമൊഴിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
വനിതകളുടെ നേതൃത്വത്തില്‍ ഗവര്‍ണറുടെ വസതിയിലേക്കായിരുന്നു കനിമൊഴിയുടെയും സംഘത്തിന്റെയും മാര്‍ച്ച്. ഹാത്രസ് സംഭവത്തിലെ അന്വേഷണം സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും യുപി സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.