കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. നാലു യാത്രക്കാരിൽ നിന്നായി നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ആറ് കിലോയോളം സ്വർണം കണ്ടെത്തി. ഒരു സ്ത്രീ ഉൾപ്പെടെ 4 പേർ കസ്റ്റംസ് പരിശോധനയിൽ പിടിയിലായി. 24 മണിക്കൂറിനിടെ കരിപ്പൂരിൽ രണ്ടര കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്.

കസ്റ്റംസ് പ്രിവെൻഷൻ ഡിവിഷൻ്റെ പരിശോധനയിലാണ് രണ്ട് കിലോ മുന്നൂറു ഗ്രാം സ്വർണ മിശ്രിതം പിടിച്ചത്. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ കണ്ണൂർ പെരിങ്ങളം സ്വദേശിനി ജസീല അടി വസ്ത്രത്തിൽ ഒളിപ്പിച്ചാണ് 1673.7 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഇതേ വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ് മല ദ്വാരത്തിൽ ഒളിപ്പിച്ച 660 ഗ്രാം ക്വാപ്സ്യൂൾ രൂപത്തിലുള്ള സ്വർണ മിശ്രിതവുമായും പിടിയിലായി.