ന്യൂഡല്‍ഹി : ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ രക്ഷപെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം . ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് പേരെയാണ് കഴിഞ്ഞ മാസം 14 ന് തട്ടിക്കൊണ്ടുപോയത് .
നിര്‍മാണ, എണ്ണ കമ്പനികളില്‍ ജോലിചെയ്യുന്ന തൊഴിലാളികളാണിവര്‍. ഇന്ത്യയിലേക്ക് മടങ്ങാന്‍ ട്രിപ്പോളി വിമാനത്താവളത്തിലേക്കു വരുമ്പോഴായിരുന്നു സംഭവം.
ഇവരെ രക്ഷപെടുത്താന്‍ ലിബിയന്‍ അധികാരികളും തൊഴില്‍ ഉടമകളുമായി കൂടിയാലോചിച്ച് ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു .തൊഴിലാളികലെ തട്ടിക്കൊണ്ടു പോയവരെ തൊഴില്‍ ഉടമ ബന്ധപ്പെട്ടുവെന്നും അവര്‍ സുരക്ഷിതരാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ അയച്ചു നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി .