രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകളില്‍ മഹാരാഷ്ട്രയെ മറികടന്ന് കേരളം. ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ഇന്ന് സംസ്ഥാനത്ത് 11,755 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയല്‍ ഇന്ന് 11,416 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
15,17,434 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്.

കര്‍ണാടകയില്‍ 10,517 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 7,00,786 കേസുകളാണ് കര്‍ണാടകയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ ഇന്ന് 5,653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7,50,517 പേര്‍ക്കാണ് ആന്ധ്രയില്‍ ആകെ രോഗം ബാധിച്ചത്. തമിഴ്‌നാട്ടില്‍ ഇന്ന് 5,245 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6,51,370 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.

കേരളത്തില്‍ 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,82,874 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് ആറു ജില്ലകളില്‍ പ്രതിദിന കണക്ക് ആയിരം മറികടന്നു. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.