ന്യൂഡൽഹി : 2050ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പഠന റിപ്പോർട്ട്. ലാൻസെറ്റ് ജേർണലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.തൊഴിലെടുക്കാൻ കഴിയുന്ന പ്രായപരിധിയിലുള്ളവരുടെ (വർക്കിംഗ് ഏജ് പോപ്പുലേഷൻ) എണ്ണവും, ജി.ഡി.പിയും അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
യു.എസ്.എ, ചൈന എന്നിവയ്ക്ക് പിന്നാലെ ഇന്ത്യ മൂന്നാമതെത്തുമെന്നാണ് റിപ്പോർട്ട് . 2017ൽ ഇന്ത്യ ഏഴാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു. 2030ൽ ജപ്പാനെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിക്കും. 2050ഓടെ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെത്തുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ത്രൈമാസത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച പോസിറ്റീവ് ആകുമെന്ന് ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ പ്രമുഖനായ ദീപക് പരേഖ് രണ്ട് ദിവസം മുൻപ് വ്യക്തമാക്കിയിരുന്നു.