പത്തനംതിട്ട: തിരുവല്ല പരുമല തിക്കപ്പുഴ ജംഗ്ഷന് കിഴക്ക് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചു മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ബൈക്കില്‍ യാത്ര ചെയ്ത പരുമല സ്വദേശി അരുണ്‍, റോഡരികില്‍ നില്‍ക്കുകയായിരുന്ന പരുമല സ്വദേശി ഗോപാലകൃഷ്ണന് എന്നിവര്‍ക്കാണ് പരുക്കേറ്റത്. അരുണിന്റെ നില ഗുരുതരമാണ്. ഇയാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു. പുളിക്കീഴ് എസ് ഐ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസും ചെങ്ങന്നൂര്‍ ഫയര്‍ സ്റ്റേഷന് അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്ന് മേല്‍നടപടികള്‍ സ്വീകരിച്ചു.